08 November, 2026 07:32:35 PM
തിയേറ്ററിനുള്ളില്‍ പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65കാരന്‍ അറസ്റ്റില്‍

പാലക്കാട്: ഷൊര്‍ണൂരില്‍ തിയേറ്ററിനുള്ളില്‍ പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ കല്ലേപ്പറമ്പില്‍ വീട്ടില്‍ കെ പി ജാഫര്‍ (65) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് മൂന്നിന് ഷൊര്‍ണൂര്‍ നഗരത്തിലെ എം ലാല്‍ തിയേറ്ററിനുള്ളിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികചേഷ്ടയോടെ പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. കുടുംബം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


