09 September, 2026 07:54:38 PM


കറന്റ് എപ്പോള്‍ വരും? കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ജീവനക്കാരന്‍



തിരുവനന്തപുരം: വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോൺ നമ്പർ കൈമാറി ജീവനക്കാരൻ. മന്ത്രിയെ വിളിച്ചാൽ വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് അറിയാൻ കഴിയുമെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. വാർത്താസമ്മേളനത്തിലാണ് മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഫോൺ നമ്പർ ഉപഭോക്താവിന് കൈമാറിയ കെഎസ്ഇബി ജീവനക്കാരനെക്കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K