17 September, 2026 09:50:47 AM


കാന്തല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; 2 ജീപ്പുകൾ ചവിട്ടി തകർത്തു



ഇടുക്കി: കാന്തല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ട് ജീപ്പുകൾ ചവിട്ടി തകർത്തു. കാന്തല്ലൂർ ഗൃഹനാഥപുരത്ത് ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് മൂന്ന് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. ആർ.ആർ.ടി സംഘം ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഇതിനുമുമ്പ് കാന്തല്ലൂർ പെരുമല സേക്രട്ട് ഹാർട്ട് സ്കൂൾ പരിസരത്തും കാട്ടാനക്കൂട്ടം ഭീതി പരത്തി നിലയുറപ്പിച്ചിരുന്നു. സ്കൂൾ പരിസരത്തും സമീപത്തെ റോഡുകളിലും രാത്രികാലങ്ങളിൽ ആനകൾ എത്തുന്നത് ഇപ്പോൾ പതിവായി മാറിയിട്ടുണ്ട്. ഇവയെ തുരത്താനുളള നിരന്തര ശ്രമങ്ങളെല്ലാം ഇതുവരെ വിഫലമാവുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303