28 August, 2026 09:32:04 AM
ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് : ശ്രീകൃഷ്ണപുരത്ത് ഓണാഘോഷ പരിപാടികൾക്കിടെ ദാരുണമായ സംഭവം. വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് വെച്ച് നടന്ന ആഘോഷങ്ങൾക്കിടെയാണ് ദാരുണമായ സംഭവം. നാട്ടുകാർ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തിൽ പ്രവീൺകുമാറും സജീവമായി പങ്കെടുത്തിരുന്നു. പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം പാടത്ത് മാറി ഇരിക്കുകയായിരുന്നു. തുടർന്ന് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പ്രവീൺകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


