23 August, 2026 07:32:19 PM


തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു



തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ കോഴിഫാമിൽ വെച്ച് ഇതര സംസ്ഥാനത്തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. തലശ്ശേരി കൂട്ടുപാറക്കുന്നിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ വെച്ചാണ് അപകടമുണ്ടായത്. ദേശമംഗലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കോഴിഫാം. തെരുവുനായ്ക്കളും മറ്റ് മൃഗങ്ങളും ഫാമിലേക്ക് കടക്കാതിരിക്കാൻ ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. രാവിലെ 9 മണിയോടെ ഫാമിൽ ജോലിക്കെത്തിയപ്പോഴായിരുന്നു അപകടം. മരിച്ച ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. മൃതദേഹങ്ങൾ തുടർനടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305