20 August, 2026 12:56:41 PM


തിയറ്ററിൽ സിനിമ കാണാൻ എത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു



ആലുവ: ആലുവ സീനത്ത് തിയറ്ററിൽ സിനിമ കാണാൻ എത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസ് (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സിനിമ നടന്നുകൊണ്ടിരിക്കെ ബാത്റൂമിൽ കയറിയ ശിവദാസ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബാത്റൂമിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയ്ക്കിടെ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വൈക്കം-തലയോലപ്പറമ്പ് റോഡിൽ വടയാർ സ്വദേശിയാണ് മരിച്ച ശിവദാസ്. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിൽ ജോലി ചെയ്യുകയായിരുന്നു. തിയറ്ററിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941