23 September, 2026 09:05:38 AM
പൂപ്പാറയില്‍ കാട്ടാന ആക്രമണം; 47കാരന് ദാരുണാന്ത്യം

പൂപ്പാറ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി വിജയന്‍ പി വി(47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. പണി സ്ഥലത്തെ ഷെഡില്‍ നിന്ന് രാവിലെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. ചക്കകൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു. നാല് മാസത്തിനിടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ ആളാണ് വിജയന്‍.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് ജീവന്‍ നഷ്ടമായത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു.


