18 September, 2026 09:19:57 AM


കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; സ്വര്‍ണവും പണവും ഫോണുകളും കവര്‍ന്നു



കൊച്ചി: കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച. പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈല്‍ ഫോണും 1,20,000 രൂപയും കവരുകയായിരുന്നു. യുപിഐ വഴി പന്ത്രണ്ടായിരം രൂപയും മോഷ്ടാക്കള്‍ കൈക്കലാക്കി.

അസം, പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവതികളാണ് അതിക്രമത്തിന് ഇരയായത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യുവതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. മാരാകായുധങ്ങളുമായായിരുന്നു അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് കത്തി കാണിച്ചും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവരുകയായിരുന്നു. 

3,05,000 വില വരുന്ന പത്ത് ഫോണുകളാണ് സംഘം കൈക്കലാക്കിയത്. തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കി. അതില്‍ ഒരാളുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കത്തിലുള്ള സ്വര്‍ണമാലയും മറ്റൊരാളുടെ നാല് ഗ്രാം തൂക്കമുള്ള സ്വര്‍ണ കമ്മലും പ്രതികള്‍ കവര്‍ന്നു. അതിക്രമത്തിന് ശേഷം സംഘം കടന്നുകളഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. രണ്ടുപേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K