24 August, 2026 12:44:54 PM


പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം



എറണാകുളം: അമിതവേഗതയിലെത്തിയ ടോറസ് ലോറിയിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ നെടുങ്ങപ്രയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് അപകടത്തിൽ മരണപ്പെട്ടത്. പിതാവിനോടൊപ്പം വീടിന് സമീപത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറി അമിതവേഗതയിൽ ആയിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307