14 September, 2026 07:36:16 PM


പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ



കൊച്ചി: പെരുമ്പാവൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാനി സ്വദേശി ഇന്ദിരയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിന് പുറത്തായി പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ഭർത്താവും മകനും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് വീടിന് പുറത്തായി പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മൃതശരീരത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ ലഭിക്കുകയുള്ളൂ. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ച് തുടർനടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300