09 September, 2026 08:00:22 PM


പെയിന്റ് ബക്കറ്റുകളില്‍ ഒളിപ്പിച്ചത് 16 കിലോ കഞ്ചാവ്; കൊച്ചിയില്‍ 2 പേർ അറസ്റ്റിൽ



കൊച്ചി: കൊച്ചിയില്‍ 16 കിലോ കഞ്ചാവ് പിടികൂടി. ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. ഇവര്‍ പെയിന്റ് ബക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. കാക്കനാട്ടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രാസലഹരിയും കഞ്ചാവുമായി രണ്ടുപേരും കൊച്ചിയില്‍ പിടിയിലായിട്ടുണ്ട്. 

തൃശൂര്‍ സ്വദേശി സായൂഷ്, ഇടുക്കി സ്വദേശി വിഷ്ണു എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. 4.53 ഗ്രാം എംഡിഎംഎയും 2.09 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. വാടാനപ്പള്ളിയില്‍ നിന്നും ലഹരി മരുന്ന് ശേഖരിച്ച് കൊച്ചിയിലെത്തി ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916