04 September, 2026 09:40:01 AM


കുമ്പളം ടോൾ പ്ലാസയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; യാത്രക്കാർക്ക് പരിക്ക്



കുമ്പളം: ടോൾ പ്ലാസയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പില്ലറിലേക്ക് ഇടിച്ച് കയറി അപകടം. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. ബസിൻ്റെ മുൻവശം തകർന്നു. അരൂർ വൈറ്റില റൂട്ടിൽ സർവ്വീസ് നടത്തുന്ന മുല്ലശേരിൽ എന്ന ബസാണ് അപകടത്തിൽപെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295