25 August, 2026 06:49:33 PM
അങ്കമാലിയില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം

കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷന് മുൻവശത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. സ്റ്റേഷനറി കടയുടെ ഗോഡൗണിലാണ് ചൊവ്വാഴ്ച തീപിടിത്തമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയോടി. അതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. തീ വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു. അഗ്നിബാധയുണ്ടായതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


