01 September, 2026 03:13:44 PM


'ഓപ്പറേഷൻ തൂഫാൻ': കൊച്ചിയിൽ 12 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ



കൊച്ചി: ലഹരിവിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ൽ കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 12.152 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസിന്റെയും ഡാൻസാഫിന്റെയും (DANSAF) സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് സ്ഥിരീകരിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡി.സി.പിമാരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307