05 September, 2026 12:38:39 PM


ആലുവയിൽ മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ



ആലുവ: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് വേളാങ്കണ്ണി സ്വദേശിയായ സെൽവകുമാർ (50) അറസ്റ്റിൽ. എറണാകുളം ആലുവയിൽ രണ്ടുവർഷത്തോളമായി ദിവസവേതന തൊഴിലാളിയായി താമസിച്ചു വരികയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാൾ സ്വന്തം താമസസ്ഥലത്തേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികൾ സെൽവകുമാറിനെ തടഞ്ഞുവെച്ച് ആലുവ പൊലീസിന് കൈമാറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916