03 October, 2026 09:28:00 AM
ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്

ഇടുക്കി: കരുണാപുരത്ത് വിനോദ സഞ്ചാരികളുമായെത്തിയ മിനി ബസ് മറിഞ്ഞു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡിൽ വട്ടം മറിയുകയായിരുന്നു. കരുണാപുരം ചുമ്മാരുകട വളവിൽ വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.


