29 August, 2026 12:34:01 PM
പെരുമ്പാവൂരില്‍ ടെലിവിഷൻ റിപ്പയറിങ് സ്ഥാപനത്തിൽ തീപിടിത്തം

പെരുമ്പാവൂർ: പെരുമ്പാവൂർ ചേലക്കുളത്ത് ടെലിവിഷൻ റിപ്പയറിങ് സ്ഥാപനത്തിൽ തീപിടിത്തം. കാവുങ്ങൽപറമ്പ് സ്വദേശി താജുദ്ദീന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ടിവി കെയർ എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. പുലർച്ചെയായിരുന്നു സംഭവം. റിപ്പയറിങ് നടത്തിക്കൊണ്ടിരുന്ന സോളാർ ബാറ്ററിയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. സ്ഥാപനം പൂർണമായും കത്തി നശിച്ചു.


