29 September, 2026 04:37:18 PM


മൂവാറ്റുപുഴയാറിൽ കാണാതായ 65കാരന്റെ മൃതദേ​ഹം കണ്ടെത്തി



മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വെള്ളൂർക്കുന്നം പേന്തിട്ടയിൽ സുരേഷ് ബാബു (65) വിന്റെ മൃതദേഹമാണ് പുളിക്കക്കടവ് കടവിന് സമീപം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ സുരേഷ് ബാബുവിനെ തിങ്കളാഴ്ച വൈകിട്ട് മുതൽ കാണാതായിരുന്നു. മൂവാറ്റുപുഴ പൊലീസും അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309