26 August, 2026 03:17:56 PM
ആലുവയില്‍ 3 ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം പെരിയാറില്‍

ആലുവ: എറണാകുളം ആലുവയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം പെരിയാര്‍ നദിയില്‍ കണ്ടെത്തി. മാള കൊച്ചുകടവ് സ്വദേശി അഫ്‍സല്‍ അന്‍സാറിനെ മൃതദേഹമാണ് കണ്ടെത്തിയത്. പെരിയാറില്‍നിന്ന് കുഞ്ഞൂണിക്കര-ഉളിയന്നൂര്‍ സ്കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. 23ന് അഫ്‍സലിന്‍റെ ബൈക്ക് മഹിളാലയം പാലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.


