19 August, 2026 07:29:12 PM
പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു
https://www.devabhoominews.com/news/13751/college-student-dies-after-falling-from-private-bus-in-palakkad

പാലക്കാട്: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് കോങ്ങാടിന് സമീപം മല്ലിക്കൽ ബസ് സ്‌റ്റോപ്പിനടുത്ത് ചെല്ലിക്കലിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയാണ്. രാവിലെ കോളജിലേക്ക് പോകുന്നതിനായി ബസിൽ കയറുന്നതിനിടെ ഷൂ അഴിഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.


