14 August, 2026 01:14:37 PM
വണ്ടർ വാട്ടർഫാൾസ് മെഗാ എക്സിബിഷൻ ഇന്ന് മുതൽ

തൃശൂർ : ഡിജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്ന വണ്ടർ വാട്ടർഫാൾസ് മെഗാ എക്സിബിഷൻ ഇന്ന് മുതൽ തൃശൂർ ശക്തൻ തമ്പുരാൻ നഗറിൽ ആരംഭിക്കും. വൈകിട്ട് 7 ന് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. സർറിയൽ വാട്ടർഫാൾസ് ഉദ്ഘാടനം രാജൻ ജെ പല്ലൻ എംഎൽഎയും ആദ്യ ടിക്കറ്റ് വിൽപ്പന മേയർ ഡോ നിജി ജസ്റ്റിനും നിർവഹിക്കും. നയാഗ്ര വാട്ടർഫാൾസ് മാതൃക ഡെപ്യൂട്ടി മേയർ എ പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്റ്റാളുകളുടെ ഉദ്ഘാടനം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ടി ആർ ഹിരണും അമ്യൂസ്മെന്റ്സ് വിഭാഗം ഉദ്ഘാടനം കൗൺസിലർ പൂർണിമ സുരേഷും നിർവഹിക്കും.

റോബോട്ടിക് ബട്ടർഫ്ലൈ പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കുമായി ഫാമിലി ഗെയിംസ്, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കണ്ണൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് തൃശൂരിലും പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് മണിക്കൂറോളം ചിലവഴിക്കാവുന്ന വിധത്തിലാണ് രൂപകല്പന, സുരക്ഷ, ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ഒക്ടോബർ 14 വരെ മേള തുടരും. വൈകിട്ട് 4 മുതൽ 10 വരെയാണ് പ്രദർശനം. 150 രൂപയാണ് ടിക്കറ്റ് വില. ഡി ജെ അമ്യൂസ്മെന്റ്സ് മാനേജിംഗ് ഡയറക്ടർ സി കെ ദിനേശ് കുമാർ, ജനറൽ മാനേജർ വി എസ് ബെന്നി, കോ ഓർഡിനേറ്റർ അഖിൽ കെ മോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


