12 August, 2026 04:02:13 PM


കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി



തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വലിയതുറ സ്വദേശി മാഹീൻ കണ്ണ് (45) പാലോട് സ്വദേശി നൗഷാദ് ഖാൻ (49) എന്നിവരാണ് പിടിയിലായത്. വലിയതുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് മാഹീൻ കണ്ണ്. മൂന്ന് അബ്കാരി കേസുകളിൽ പ്രതിയാണ് പിടിയിലായ നൗഷാദ് ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവുമായി എറണാകുളത്തു നിന്നും യൂബർ കാർ വിളിച്ചാണ് ഇവർ തിരുവനന്തപുരത്തേക്ക് വന്നത്. ഇതുസംബന്ധിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. നർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് ടീം ആണ് കഴക്കൂട്ടത്ത് സർവീസ് റോഡിൽ വച്ച് കാർ തടഞ്ഞ് ഇവരെ പിടികൂടിയത്. രണ്ട് കിലോയുടെ പാക്കറ്റുകളിലായി ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. കഴക്കൂട്ടം പൊലീസിന് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911