03 October, 2026 02:35:59 PM
കൊല്ലത്ത് തെരുവുനായ കുട്ടിയുടെ മുഖം കടിച്ചു പറിച്ചു

കൊട്ടാരക്കര: കൊല്ലത്ത് തെരുവുനായ ആക്രമണത്തിൽ കുട്ടിക്ക് പരുക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുഖം തെരുവുനായ കടിച്ചു പറിക്കുകയായിരുന്നു. കൊട്ടാരക്കര പട്ടാഴിയിലാണ് സംഭവം. പ്രശാന്ത് അഞ്ജന ദമ്പതികളുടെ മകൻ ആദർശിനാണ് മുഖത്ത് കടിയേറ്റത്. മൂന്ന് വയസുകാരനും ആക്രമണം ചെറുത്ത കുട്ടിയുടെ അമ്മൂമ്മ ശോഭനയ്ക്കും തെരുവനായയുടെ കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


