12 September, 2026 06:20:41 PM
തോന്നയ്ക്കലിൽ വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. മങ്കാട്ടുമൂല രതീഷ് ഭവനിൽ സോബക്ക് (20) ആണ് പിടിയിലായത്. കോളേജിലെ മറ്റ് ചില വിദ്യാർത്ഥികളുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം നടന്നത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപായി പ്രതിയെ പോലീസ് കോളേജ് പരിസരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ആക്രമണത്തിൽ പരിക്കേറ്റ വിഗ്നേഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഗ്നേഷ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത ഒരു പ്രതി കൂടി പിടിയിലായിട്ടുണ്ട്.


