10 October, 2026 06:48:54 PM


ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കരയില്‍ ബസ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുനിര്‍ത്തി



കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ സ്വകാര്യ ബസ് ട്രാൻസ്‌ഫോർമറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ബസ് ഇടിച്ചുനിർത്തുകയായിരുന്നു. അടൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ഇബി പുത്തൂർ സെക്ഷന്റെ ട്രാൻസ്‌ഫോമറിലാണ് ബസ് ഇടിച്ചുനിർത്തിയത്. ഡ്രൈവർ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോർമർ തകർന്നു. യാത്രക്കാർ സുരക്ഷിതരാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309