04 October, 2026 03:53:57 PM


തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതി എംഡിഎംഎയുമായി പിടിയിൽ



തിരുവനന്തപുരം: കാപ്പ കേസ് പ്രതി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായി. പുള്ളിക്കോണം ആറ്റരികത്തു വീട്ടിൽ ആർ. രാഹുൽ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 2.523 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. 

'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളിൽ നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295