16 September, 2026 11:09:37 AM
ആറ്റിങ്ങലിൽ കാൽനട യാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കാൽനടയാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ചു. ആറ്റിങ്ങൽ കരിച്ചയിൽ തോട്ടിൻകര വീട്ടിൽ അനിലാണ് മരണപ്പെട്ടത്. പുലർച്ചെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോൾ കൊല്ലം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


