11 September, 2026 02:42:21 PM
കുണ്ടറയില്‍ നിയന്ത്രണം വിട്ട ഓട്ടോ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊല്ലം: കുണ്ടറ പെരുംപുഴ ഷാപ്പമുക്കിൽ നിയന്ത്രണംവിട്ട പെട്ടിഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. മുളവന പുന്നത്തടം സ്വദേശി ബഷീർകുട്ടി (74) ആണ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. പെരുംപുഴ ഷാപ്പമുക്കിൽ വെച്ച് നിയന്ത്രണംവിട്ട പെട്ടിഓട്ടോറിക്ഷ എതിരെ വന്ന കാറിലും മറ്റൊരു ഓട്ടോറിക്ഷയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


