25 September, 2026 07:20:29 PM
മണ്ണന്തലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 3 വിദ്യാര്‍ഥികൾ പിടിയിൽ

തിരുവനന്തപുരം: മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 3 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെ പ്രതികരിലാരൊളുടെ വീട്ടിലേക്ക് പോവുകയും അവിടെ വച്ച് മൂന്നുപേരും പീഡിപ്പിച്ചെന്നാണ് മൊഴി. പെണ്‍കുട്ടിയും വിദ്യാര്‍ത്ഥികളും വെവ്വേറെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി സംഭവം പുറത്തുപറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പോലീസിനെയും അറിയിച്ചു. ഇതിനു പിന്നാലെയാണ് കുട്ടികളെ പിടികൂടിയത്. കന്റോമെന്റ് അസിസ്റ്റൻറ് കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.


