23 September, 2026 12:46:27 PM


പൂട്ടാൻ മറന്ന ലോക്കപ്പിൽ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ



കൊല്ലം : റെയിൽവേ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയിലായി. അഷ്ടമുടി സ്വദേശി അബ്ദുൽ സലാമാണ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായത്. ഊർജിതമായ തിരച്ചിലിനൊടുവിൽ കൊല്ലം കേരളപുരത്തു നിന്നാണ് റെയിൽവേ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് പ്രതി ലോക്കപ്പിൽ നിന്നും ചാടിപ്പോയത്. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കഞ്ചാവുമായി പിടികൂടിയ പ്രതിയെ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ലോക്കപ്പ് പൂട്ടാൻ മറന്നു. ഇതോടെ പ്രതി തന്ത്രപൂർവ്വം സെല്ലിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പും സമാനമായ രീതിയിൽ പ്രതി ലോകപ്പിൽ നിന്നും ചാടിപ്പോയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914