16 October, 2026 12:49:45 PM


രമ്യാ ഹരിദാസിനെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ



തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കി. കൂന്തള്ളൂര്‍, കിഴുവിലം മണ്ഡലം കമ്മിറ്റികളാണ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കിയത്. ഇരു മണ്ഡലം കമ്മിറ്റികളുടെയും സംയുക്ത യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. രമ്യ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമാകണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. 

പ്രാദേശിക നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ നല്‍കണമെന്നും പ്രമേയത്തിലുണ്ട്. നപടിയെടുത്ത പ്രാദേശിക നേതാവിനെ തിരിച്ചെടുക്കണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്. വിഷയത്തില്‍ ഡിസിസിക്കും കെപിസിസിക്കും മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രാദേശിക നേതാക്കളുടെ നീക്കം. 

രമ്യാ ഹരദിസ് ഉള്‍പ്പെട്ട ചിറയിന്‍കീഴിലുണ്ടായ കൈയാങ്കളിയും അതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും വലിയ ചര്‍ച്ചയായതിന് പിറകെയാണ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942