18 October, 2026 08:22:08 PM


മക്കൾ സംരക്ഷിക്കുന്നില്ല; വര്‍ക്കലയില്‍ വയോധിക ജീവനൊടുക്കാൻ ശ്രമിച്ചു



തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടില്‍ തനിച്ച് താമസിച്ചുവന്ന വയോധിക വീടിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു.82കാരിയായ വോലാന്‍കോണം സ്വദേശി സുധയാണ് ഇന്നു രാവിലെ വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്നും ചാടാനൊരുങ്ങിയത്. നാട്ടുകാരും ജനപ്രതിനിധികളും എത്തി ഇവരെ താഴെ ഇറക്കുകയായിരുന്നു. വയോധികയെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ഇവര്‍ക്ക് മൂന്നു മക്കളാണുള്ളത്. നേരത്തെ ഇവരെ സംരക്ഷിച്ചുകൊണ്ടിരുന്ന മകന്‍ മരിച്ചു. മറ്റു രണ്ടുപേരും സംരക്ഷിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരാണ് ഭക്ഷണം കൊടുക്കുന്നതെന്നും, വൃദ്ധ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായെന്നും സമീപവാസികള്‍ പറയുന്നു. സുധ താമസിക്കുന്ന വീട് മരിച്ചുപോയ മകന്‍ പണയം വെച്ചിരുന്നു. വീട് ഇപ്പോള്‍ ജപ്തിയുടെ വക്കിലാണെന്നും സമീപവാസികള്‍ പറയുന്നു. സുധയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297