01 October, 2026 05:51:12 PM


തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. വിന്‍സെന്റ് ( 52) ആണ് മരിച്ചത്. തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയിലാണ് അപകടമുണ്ടായത്. മിന്നലേറ്റ വിന്‍സെന്റിനെ ഉടന്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിന്‍സെന്റിനൊപ്പം മിന്നലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ മുകള്‍ നിലയില്‍ നിര്‍മ്മാണ ജോലിക്കിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. 

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചയ്ക്ക് 2.30നു പുറപ്പെടുവിച്ച അറിയിപ്പില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് തിരുവനന്തപുരത്ത് റെഡ് അലര്‍ട്ടാണ് രേഖപ്പെടുത്തിയത്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928