27 September, 2026 12:39:51 PM


തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: ചാന്നാങ്കരയിൽ കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് ദാരുണാന്ത്യം. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് മരിച്ചത്. ഇന്ന് രാവിലെ  കെ എസ് ആർ ടി സി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസ്സിലും തട്ടി നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡിലേക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തെ തുടർന്ന് കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919