12 September, 2026 10:38:04 AM


ആരോഗ്യരംഗത്ത് ഇ-ഹെൽത്ത് സാങ്കേതികവിദ്യ നിർണായകം: സി-ഡാക്



കൊല്ലം: ആധുനിക ആരോഗ്യരംഗത്ത് ഇ-ഹെൽത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിച്ചുവരികയാണെന്ന് സി-ഡാക് ജോയിന്റ് ഡയറക്ടറും സയന്റിസ്റ്റുമായ ബിനു പി. ജെ. പറഞ്ഞു. കാരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേഷനായ BLAZE-ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് അക്കാദമിക് ഡീൻ ഡോ. നിജിൽ രാജ് എൻ. അധ്യക്ഷത വഹിച്ചു. BLAZE ചെയർപേഴ്സൺ ദേവാഞ്ജന എ. സ്വാഗതം പറഞ്ഞു. പുതിയ BLAZE ലോഗോ പ്രകാശനം ചെയ്യുകയും 2026–27 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഫീഖ് റഹ്മാൻ പി. പി. ആശംസകൾ അർപ്പിച്ചു. റിസർച്ച് ഡീൻ ഡോ. നിത വി. പണിക്കരെ ആദരിച്ചു.

2025–26 അധ്യയന വർഷത്തെ വിഭാഗം മാഗസിനും ന്യൂസ് ലെറ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു. സി-ഡാക് സയന്റിസ്റ്റും അസോസിയേറ്റ് ഡയറക്ടർ (R&D)യുമായ ഡോ. സുടലൈമണി സി.യും ബിനു പി. ജെ.യും വിദഗ്ധ പ്രഭാഷണങ്ങൾ നടത്തി. മലയാള മനോരമ ജേണലിസ്റ്റ് അശ്വിൻ നായർ നയിച്ച സംവേദനാത്മക സെഷനും നടന്നു.

ട്രഷർ ഹണ്ട്, ഗെയിം സെഷൻ, ടെക്നിക്കൽ ക്വിസ്, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. കിംസ് കൊല്ലവുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. BLAZE കോ-ഓർഡിനേറ്റർ അശ്വിൻ രാജ് വി. നന്ദി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930