05 October, 2026 08:39:45 PM
യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘർഷം; അവധി ഒഴിവാക്കി സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷ വിവാദത്തില് കമ്മീഷണറുടെ താക്കീതിന് പിന്നാലെ അവധിയില് പ്രവേശിച്ച കന്റോണ്മെന്റ് സിഐ സതീഷ് കുമാര് ജോലിയില് തിരികെ പ്രവേശിച്ചു. സതീഷ് അവധിയില് പോയതിന് പിന്നാലെ നാര്ക്കോട്ടിക് സെല് സിഐക്ക് പകരം ചുമതല നല്കിയിരുന്നു. താത്ക്കാലിക സിഐ ചുമതല ഏറ്റെടുത്ത് മണിക്കൂറുകള്ക്കുള്ളിലാണ് സതീഷ് തിരികെ സ്റ്റേഷനിലെത്തിയത്. രാഷ്ട്രീയ സമ്മര്ദ്ദത്തെ തുടര്ന്നാണ് സിഐ തിരികെ ജോലിയില് പ്രവേശിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
യൂണിവേഴ്സിറ്റ് ഹോസ്റ്റര് സംഘര്ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില് സിഐ സതീഷ് കുമാറിനെ നേരിട്ട് വിളിച്ചായിരുന്നു സിറ്റി പൊലീസ് കമ്മീഷണര് താക്കീത് ചെയ്തത്. ഫേസ്ബുക്കില് പോസ്റ്റിട്ടതിലും കമ്മീഷണര് അതൃപ്തി അറിയിച്ചിരുന്നു. പൊലീസില് നിന്ന് പ്രകോപനപരമായ നീക്കം പാടില്ലെന്നും കമ്മീഷണര് നിര്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സതീഷ് കുമാര് അവധിയില് പ്രവേശിച്ചത്.


