28 September, 2026 03:57:19 PM


മരിയനാട് ടിപ്പർ തട്ടി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം



തിരുവനന്തപുരം: മരിയനാട് ടിപ്പർ തട്ടി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) ആണ് മരിച്ചത്. അശ്രദ്ധമായി ഇടതുഭാഗത്ത് കൂടി സ്കൂട്ടർ ഓടിച്ചതാണ് അപകടത്തിന് കാരണം.ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. പെരുമാതുറ ഭാഗത്തേക്ക് പോയ ടിപ്പറിൻ്റെ പിൻഭാഗം തട്ടിയാണ് റോഡിലേക്ക് വീണത്. ഉടൻ തന്നെ പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302