12 August, 2026 09:55:24 AM


ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി



കാസർഗോഡ്: ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡ‍ന്റ് സിജോ ജോസഫ് അറിയിച്ചു. എല്ലാ ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. ഓഗസ്റ്റ് 9ന് അറസ്റ്റ് ചെയ്ത ദിവസം തന്നെ നടപടി സ്വീകരിച്ചതായും സിജോ ജോസഫ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923