11 August, 2026 04:27:45 PM


തൃശൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം



തൃശൂർ: മാള പള്ളിപ്പുറത്ത് വീട്ടിലെ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം. പള്ളിപ്പുറത്ത് കടവിൽ വീട്ടിൽ സഗീറിൻ്റെ വീട്ടിലാണ് 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മാള പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടുമുറ്റത്തെ കിണറ്റിലെ വല നീങ്ങിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ മാള പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പക്ഷേ മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
പ്രദേശവാസിയായ ആളല്ല മരിച്ചതെന്നാണ് കണ്ടെത്തൽ. 

സമീപപ്രദേശങ്ങളിലെ മിസ്സിംഗ് കേസുകൾ കൂടി പരിശോധിച്ച് മരിച്ചയാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് മാള പോലീസ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമീപപ്രദേശങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954