07 August, 2026 12:44:32 PM
വിമാനത്തിൻ്റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച യുവാവ് മജിസ്ട്രേറ്റിന് മുന്നില്‍ ജാമ്യപേപ്പര്‍ വലിച്ചുകീറി

കൊച്ചി: ബാടിക് എയര്‍ലൈന്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെ വീണ്ടും പരാക്രമവുമായി യുവാവ്. മജിസ്‌ട്രേറ്റിന് മുന്നിലാണ് യുവാവ് പരാക്രമം നടത്തിയത്. ജാമ്യ പേപ്പറുകള്‍ വലിച്ചുകീറിയായിരുന്നു യുവാവിൻ്റെ പരാക്രമം. സംഭവത്തില്‍ പൊലീസ് സമയോചിതമായി ഇടപെട്ടു. എന്നാല്‍ ഇയാള്‍ക്ക് ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കോലാലംപൂരില്‍ പൂരില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനും വിമാനത്തിലെ യാത്രക്കാരോടും ജീവനക്കാരോടും അക്രമാസക്തമായി പെരുമാറിയതിനുമാണ് പാലക്കാട് സ്വദേശിയായ ജംഷീര്‍ അത്താണിക്കലി(36)നെ പൊലീസ് പിടികൂടിയത്. ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.


