17 August, 2026 03:13:11 PM


നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം



കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ പൂർണമായും അണച്ചു. തന്തൂരി അടുപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്‌ക്ക് 12 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299