19 August, 2026 11:41:25 AM


തൊടുപുഴയിൽ രാസലഹരിയുമായി നാല് പേർ പിടിയിൽ



ഇടുക്കി: തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാവുൾപ്പെടെ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ ഇടവെട്ടിയിൽ ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, സുഹൃത്തുക്കളായ ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് പിടിയിലായത്. തൊടുപുഴ പോലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ ടി.എസ്. ഷിയാസ് മുൻപ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള വ്യക്തിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309