07 August, 2026 09:36:24 AM
കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ

തൃശ്ശൂർ: മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത 544-ലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ. മലയുടെ മുകളിൽ രണ്ടിടങ്ങളിൽ നിന്നാണ് ചെറിയ തോതിൽ മണ്ണിടിച്ചിൽ ആരംഭിച്ചത്. പാറക്കെട്ടിന് മുകളിലുള്ള മണ്ണും മരങ്ങളും ഉൾപ്പെടുന്ന ഭാഗത്താണ് ഇടിച്ചിൽ ഉണ്ടായത്. തുരങ്ക നിർമാണ സമയത്ത് കിഴക്കൻ തുരങ്കമുഖത്തും സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്നും തുടർന്ന് മലഞ്ചെരിവ് ബലപ്പെടുത്തുന്നതിനായി പ്രത്യേക കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.


