06 August, 2026 12:41:44 PM
തൃശൂരിൽ ആദിവാസി യുവാവ് റോഡരികിൽ മരിച്ച നിലയിൽ

തൃശൂർ: മോതിരക്കണ്ണിയിൽ ആദിവാസി യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങൽകുത്ത് തവളകുഴിപ്പാറ സ്വദേശി സുകു ആണ് മരിച്ചത്. തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു. മോതിരക്കണ്ണി കരുണാലയത്തിന് സമീപമാണ് തലയ്ക്ക് പരുക്കേറ്റ നിലയിൽ സുകുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. തലയിലെ മുറിവിൽ നിന്ന് ചോര വാർന്ന നിലയിലാണ് സുകുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


