05 August, 2026 07:18:17 PM
തൃശൂരിൽ വിവാഹത്തിന് നിർബന്ധിച്ച 56കാരിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വിജീഷ് ആണ് കൊലപ്പെടുത്തിയത്. ശേഷം പ്രതി തേഞ്ഞിപ്പലം സ്റ്റേഷനില്‍ കീഴടങ്ങി. ചെറുതുരുത്തി അന്നാ റസിഡന്‍സിയില്‍ മുറിയെടുത്ത് ഇരുവരും താമസിച്ചിരുന്നു. ധനലക്ഷ്മി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതക കാരണമെന്നാണ് വിവരം. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞദിവസം രാത്രി വിജീഷ് എന്ന ആളുടെ പേരിലാണ് റൂം എടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മരണവിവരം പുറത്തറിയുന്നത്.


