04 August, 2026 07:09:11 PM


തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം



തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും വാർഡിലാണ് തീപിടുത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമം നടന്നുക്കൊണ്ടിരിക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെ പണി ഏകദേശം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികൾ ഉൾപ്പെടെയുള്ള അവസാനഘട്ട മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത് സമീപത്തെ നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരുമാണ്. ഉടൻ തന്നെ അവർ പോലീസിനും ഫയർഫോഴ്സിനും വിവരം നൽകുകയായിരുന്നു. വിവരം അറിഞ്ഞ് തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നുമായി നാലോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914