04 August, 2026 10:31:06 AM


കാക്കനാട് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു



കാക്കനാട്: ഇൻഫോപാർക്ക് റോഡിൽ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തൃശൂർ ശാന്തിനഗർ സ്വദേശി ദേവാലയത്തിൽ ദേവാനന്ദ് കുഞ്ഞുമോൻ (27) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റ് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് അപകടം. രാത്രി ഷട്ടിൽ കളികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതിപോസ്റ്റില്‍ കാർ ഇടിച്ചതിന് പിന്നാലെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919