01 August, 2026 04:56:40 PM


പെരുമ്പാവൂരിൽ മരം വീണ് അങ്കണവാടിയുടെ ഒരുഭാഗം തകർന്നു



എറണാകുളം: പെരുമ്പാവൂരില്‍ അതിശക്തമായ മഴയില്‍ മരം വീണ് അങ്കണവാടിയുടെ ഒരു ഭാഗം തകർന്നു. വേങ്ങൂർ പാണിയലി മൂന്നാം വാർഡിലാണ് അപകടം. അങ്കണവാടിയിലെ കളിപ്പാട്ടങ്ങളും, ഉപകരണങ്ങളും തകർന്നു. കുട്ടികള്‍ക്കോ, ജീവനക്കാര്‍ക്കോ പരിക്കില്ല. അതിശക്തമായ കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നു. കുട്ടികൾ സാധാരണ ഇരിക്കുകയും കളിക്കുകയും ചെയ്യുന്ന സ്ഥലത്താണ് മരം വീണത്. കുട്ടികൾ ഭക്ഷണം കഴിക്കാനായി മാറിയിരുന്ന സമയമായതിനാല്‍ വലിയ ദുരന്തം ഒഴിവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296