01 August, 2026 11:55:01 AM
വടക്കാഞ്ചേരിയിൽ ലോറി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: വടക്കാഞ്ചേരി മേൽപ്പാലത്തിൽ ടോറസ് ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണന്ത്യം. പത്താംകല്ല് സ്വദേശിനി ഫാത്തിമ സുഹറയാണ് മരിച്ചത്. 39 വയസായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ ആണ് അപകടം സംഭവിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്നു സുഹറ. ഇതിനിടെ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ മേൽപാലത്തിന് മുകളിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി.


