20 July, 2026 01:11:53 PM
തൃശൂരിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: തൃശൂരിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തലപ്പിള്ളി താലൂക്ക് മുള്ളൂർക്കര വില്ലേജിൽ കണ്ണംപാറ എസ്എൻ നഗർ വീട്ടിൽ സുനിൽ (31) കണ്ണംപാറ കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 2.621 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായാണ് ലഹരി കണ്ടെത്തിയത്. ഇരുവരെയും എക്സൈസ് സംഘമാണ് പിടികൂടിയത്. തൊണ്ടിമുതലായ വാഹനവും എക്സൈസ് പിടിച്ചെടുത്തു. ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും പ്രതികളിൽ നിന്ന് കണ്ടെടുത്തു. തൃശൂർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.


